കോന്നി: റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നു. 1972 ലെ സ്റ്റോക്ക്ഹോം കോൺഫറൻസിന്റെ 50ാ-ം വർഷം ആചരിക്കുന്ന ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ ചരിത്രപരമായ സവിശേഷതകൾ ഉൾപ്പെടുത്തി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് തയാറാക്കിയ കാലാവസ്ഥ വ്യതിയാനം എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം ഓൺലൈനായി സംഘടിപ്പിച്ചു. ഒരേ ഒരു ഭൂമി എന്ന ഇക്കൊല്ലത്തെ പരിസ്ഥിതിദിന സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പോസ്റ്റർ പ്രദർശനവും നടന്നു. സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.