
തിരുവല്ല : കുന്നന്താനം ഗുരുവിനായക ക്ഷേത്രത്തിൽ നാളെ മണ്ഡല കലശം നടക്കും. രാവിലെ മുതൽ പതിവ് പൂജകൾക്ക് ശേഷം അഷ്ടദ്രവ്യമഹാഗണപതിഹോമം, ശതകുംഭാഭിഷേകം, പ്രസാദമൂട്ട് എന്നീ ചടങ്ങുകൾ തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെയും മേൽശാന്തി സനൽ ശാന്തിയുടെയും കാർമ്മികത്വത്തിൽ നടക്കും.