മല്ലപ്പള്ളി : ബാലസംഘം എഴുമറ്റൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കുന്ന് സി.എം.എസ്.എൽ.പി സ്കൂളുമായി ചേർന്ന് പരിസ്ഥിതി ദിനാചരണത്തോനോടനുബന്ധിച്ച് ഫലവൃക്ഷത്തെ നടിലും ,ഞാനും എന്റെ ഭൂമിയും എന്ന വിഷയത്തിൽ ചിത്രരചനയും ,കുട്ടികവിതാ രചനാ മത്സരവും സംഘടിപ്പിച്ചു. കുട്ടികൾ പ്രകൃതിയുമായി ബന്ധപ്പെട്ട കവിതകളുടെ ആലാപനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യൂ ഉദ്ഘാടനം ചെയ്തു. ബാലസംഘം മേഖലാ സെക്രട്ടറി സേതുലക്ഷമി അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് പ്രിയ സൂസൺ ജോൺ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ബാലസംഘം ഏരിയാ കോർഡിനേറ്റർ ഷാൻ ഗോപൻ മുഖ്യാതിഥിയായി. ബാലസംഘം മേഖലാ കോർഡിനേറ്റർ പി.ടി.രജീഷ് കുമാർ, മേഖലാ കൺവീനർ അമ്പിളി മനോജ് സ്ക്കൂൾ ,പി.ടി.എ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.