bus

തിരുവല്ല : അവധിക്കാല ടൂർ ഹിറ്റായതോടെ തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഈ മൺസൂൺ കാലത്തും വിനോദയാത്ര ഒരുക്കുന്നു. കാട്ടിലൂടെയും മലകളിലൂടെയും പുഴകളിലൂടെയും കായലുകളിലൂടെയും മഴക്കാല യാത്ര ഒരുക്കിയാണ് സഞ്ചാരപ്രിയരെ സ്വാഗതം ചെയ്യുന്നത്. എല്ലാ ഞായറാഴ്ചകളിലും രാവിലെ പോയി വൈകിട്ട് മടങ്ങുന്ന രീതിയിലാണ് യാത്രയുടെ ക്രമീകരണം. മഴയുടെ ഭംഗി ആസ്വദിക്കാനുള്ള രീതിയിലാണ് മിക്കവാറും എല്ലാ ട്രിപ്പുകളും ക്രമീകരിച്ചിട്ടുള്ളത്. 10ന് കൊച്ചിയിൽ കപ്പൽ യാത്രയും 12ന് മൺട്രോത്തുരുത്ത്, സാമ്പ്രാണിക്കോടി, കൊല്ലം ബീച്ച് യാത്രയും 19ന് മലക്കപ്പാറയും ക്രമീകരിച്ചിണ്ട്. തുടർന്ന് കുമരകം ഹൗസ് ബോട്ട്, ഇടുക്കി, ജംഗിൾ സഫാരിയും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനും തിരുവല്ല ഡിപ്പോയിൽ ബന്ധപ്പെടുക. ഫോൺ : 0469 2602945, 9744348037, 9074035832.