പള്ളിക്കൽ: സ്വാശ്രയ കർഷക സമിതിയുടെ വാർകാഘോഷം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കർഷക സമിതി പ്രസിഡന്റ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കർഷരെ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പും യുവ കർഷകരെ ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മയും വനിതാ കർഷയെ ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷും ആദരിച്ചു. വി.എഫ് സി.കെ ജില്ലാ മാനേജർ ദീപ്തി, ഡെപ്യൂട്ടി മാനേജർ എ.ആർ രഞ്ജിനി , പി.വി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.