പന്തളം : തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതി വാരാചരണം ആരംഭിച്ചു.

പച്ചത്തുരുത്ത് നിർമ്മാണം, വൃക്ഷതൈ വിതരണം, വനവത്കരണം, ഫലവൃക്ഷത്തോട്ടം നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും.
ചെറുതലമുറ്റം കാവിൽ വൃക്ഷത്തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി.വിദ്യാധര പണിക്കർ, എൻ.കെ.ശ്രീകുമാർ, പഞ്ചായത്ത് അംഗം അംബിക, കൃഷി ഓഫീസർ ലാലി, ഡോ.കെ.പി.കൃഷ്ണൻകുട്ടി, വിശ്വനാഥനാചാരി , ഗിരിഷ്.സി.കെ, നാരായണൻ, വി.ഇ.ഒ സുനിൽ ബാബു, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വാരാചരണം 11ന് സമാപിക്കും.

പന്തളം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പന്തളം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈനട്ടു. ഗ്രാമപഞ്ചായത്തംഗം എ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. പെരുമ്പുളിക്കൽ കുളവള്ളി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രഘു പെരുമ്പുളിക്കൽ, ട്രഷറർ വേണുഗോപാൽ, രാജഗോപാൽ, ഗോപിനാഥൻ കുളനട, രഘു, ഷീബ, പ്രകാശ് പറന്തൽ, രോഹിത് എന്നിവർ പങ്കെടുത്തു.

മങ്ങാരം : ഗവ. യു.പി സ്‌കൂളിൽ പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം ഒരുക്കി. പച്ചക്കറി തൈകൾ നടുന്നതിന്റെ ഉദ്ഘാടനം പന്തളം നഗരസഭാ കൗൺസിലർ സുനിത വേണു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ബി.മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ പരിസ്ഥിതി സന്ദേശം നല്കി. ഭേഷജം പ്രസന്നകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എച്ച്.ഷിജു ,എസ്.എം.സി ചെയർമാൻ എം.ബി.ബിനുകുമാർ എന്നിവർ സംസാരിച്ചു.

സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി സ്വാഗതവും കെ.ജനി നന്ദിയും പറഞു

പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം പന്തളം നഗരസഭാ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് കെ.എച്ച്.ഷിജു അദ്ധ്യക്ഷനായിരുന്നു. ടി.എൻ.കൃഷ്ണപിള്ള പരിസ്ഥിതി ദിന സന്ദേശം നല്കി.

രമ്യാസുരേന്ദ്രൻ, പിങ്കി വിജയൻ, വി.സുശീലൻ എന്നിവർ സംസാരിച്ചു. കെ.ഡി.ശശീധരൻ സ്വാഗതവും വർഗീസ് മാത്യൂ നന്ദിയും പറഞ്ഞു.


പന്തളം : നഗരസഭ രണ്ടാംവാർഡിൽ തോട്ടക്കോണം ഗവ.എൽ.പി സ്‌കൂൾ അങ്കണത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൽ വാർഡുകൗൺസിലർ കെ.ആർ.വിജയകുമാർ സി.ഡി.എസ് അംഗം ശശികല, എ.ഡി.എസ് പ്രസിഡന്റ് രാധാമണി, അംഗങ്ങളായ ശ്രീജാശ്രീകാന്ത്, മഞ്ജു ബിനു, ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.