പ്രമാടം : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ കോന്നി ബ്ളോക്ക് തല ഉദ്ഘാടനം തെങ്ങുംകാവ് ഗവ. എൽ.പി സ്കൂളിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിർവഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് കോന്നി അസി.ഡയറക്ടർ വി. ഷിജു കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് കവിത പീതാംബരൻ, കൃഷി ഓഫീസർ എസ്. രഞ്ജിത്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു അനിൽ എന്നിവർ പ്രസംഗിച്ചു.