മല്ലപ്പള്ളി: എഴുമറ്റൂർ ഗ്രാമ പഞ്ചായത്തിലെ സി ഡി എസ് , കുടുംബശ്രീ, ജി.ആർ .സി യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. സി.ഡി .എസ് ചെയർപേഴ്സൺ ഗീതാ ഷാജി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി . പി. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സുഗതകുമാരി , സ്നേഹിതകൗൺസിലർ ഇന്ദു , കമ്യൂണിറ്റി കൗൺസിലർ രമാദേവി, അക്കൗണ്ടന്റ് ആഷ ബാബു, തുടങ്ങിയവർ പങ്കെടുത്തു.