 
പത്തനംതിട്ട : നഗരസഭാ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള റോഡിൽ നിന്ന് കെ.എസ്.ആർ.ടി.സി പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലുള്ള ക്രാഷ് ബാരിക്കേഡ് തകർന്നു. ഇവിടെ ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടിലായി ഒരു ഫ്ലക്സ് തൂങ്ങിയാടുന്നുമുണ്ട്. ഇത് വാഹനയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വലിയ വാഹനങ്ങൾ എത്തുമ്പോഴുള്ള കാറ്രിൽ ഈ ഫ്ലക്സ് തൂങ്ങിയാടും. ഇരുചക്രവാഹനക്കാരുടെ ദേഹത്ത് മുട്ടുന്ന രീതിയിലാണ് ഫ്ലക്സ് കിടക്കുന്നത്.
ബാരിക്കേഡ് പൂർണമായും തകർന്ന നിലയിലാണ്. സ്ഥിരമായി വലിയ വാഹനങ്ങളടക്കം കടന്നുപോകുന്ന റൂട്ടായിട്ടും അധികൃതർ ഇതൊന്നും കണ്ടമട്ടില്ല. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡും കെ.എസ്.ആർ.ടി.സി സ്റ്റാൻഡും ഇവിടെ ആയതിനാൽ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന തിരക്കേറിയ റോഡാണിത്. അബാൻ മേൽപ്പാലത്തിന്റെ പൈലിംഗ് ജോലികൾ നടക്കുന്നതിനാൽ വാഹനങ്ങളെല്ലാം ഇതുവഴിയാണ് കടന്നുപോകുന്നത്.