പ്രമാടം : പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രമാടം ഗ്രാമപഞ്ചായത്തിലെ വനിതാ ഗ്രാമസഭ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്യും. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് അദ്ധ്യക്ഷത വഹിക്കും. കൊടുമൺ കൃഷി ഓഫീസർ ആദില മുഖ്യപ്രഭാഷണം നടത്തും.