തിരുവല്ല: ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ബോധനയുടെയും ഇരുവെള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിദിന സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. ജോയ് ആലുക്കാസ് മാനേജർ ഷെൽട്ടൻ വി.റാഫേൽ ഉദ്ഘാടനം ചെയ്തു. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനൂപ് നടേശൻ ഫ്ലാഗ്ഓഫ് ചെയ്തു. സ്കൂൾ മാനേജർ ഫാ.മാത്യു പുനകുളം, ഹെഡ്മാസ്റ്റർ ഷാജി മാത്യു, ബോധന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.സാമുവേൽ വിളയിൽ, എൻ.സി.സി ഓഫീസർ മെൻസി വർഗീസ്, ബോധന പ്രൊജക്റ്റ് ഓഫീസർ മനുലാൽ ജോൺ എന്നിവർ പ്രസംഗിച്ചു. നൂറിലധികം കുട്ടികൾ പങ്കെടുത്ത സന്ദേശറാലി ബോധന അങ്കണത്തിൽ പരിസ്ഥിതിദിന സത്യപ്രതിജ്ഞയോടെ അവസാനിച്ചു.