sahi
യുവകലാസാഹിതി സംഘടിപ്പിച്ച ഭൂമിഗീതം പരിപാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : വരുംതലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കണമെന്നും അതില്ലാതെ നാടിനേയും നമ്മേയും സംരക്ഷിക്കുവാൻ കഴിയില്ലെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. യുവകലാ സാഹിതി അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ 'ഭൂമിഗീതം' പരിപാടി ടൗൺ യു.പി സ്കൂളിനു മുമ്പിൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവകലാ സാഹിതി അടൂർ മണ്ഡലം പ്രസിഡന്റ് ആർ.സതീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സൈമൺ തോമസ്, നഗരസഭ ചെയർമാൻ ഡി.സജി, യുവകലാ സാഹിതി ജില്ലാ പ്രസിഡന്റ് ലക്ഷ്മി മംഗലത്ത്, ജില്ലാ സെക്രട്ടറി ഗോപകുമാർ തെങ്ങമം, വനിത കലാ സാഹിതി ജില്ലാ പ്രസിഡന്റ് രേഖാ അനിൽ, ജില്ലാ സെക്രട്ടറി അഡ്വ.മറിയാമ്മ തോമസ്, പ്രൊഫ. കെ.ആർ ശങ്കരനാരായണൻ, അടൂർ ശശാങ്കൻ,കർണാടക സംഗീതജ്ഞൻ ഡോ.അടൂർ പി സുദർശനൻ, ഷാജി തോമസ്, സി.ഗോപിനാഥൻ, അജിതകുമാർ, ഇ.കെ. സുരേഷ്, എസ്.അഖിൽ,ടി.ആർ.ബിജു,സി.സുരേഷ് ബാബു, കെ.സി.സരസൻ,ടി.കെ.സതീഷ് ചന്ദ്രൻ,അജ്ഞലി വിജയൻ, ദീപ, ഷാജി തോമസ് എന്നിവർ പങ്കെടുത്തു. ചിത്രകാരൻമാരായ ആർ.പാർത്ഥസാരഥി വർമ്മ,അടൂർ രാഞ്ചുസ് ,കെ.പി.രഘു, എം.എസ് വിനോദ്, ഗ്രേസി ഫിലിപ്പ്, ഫാദർ ജോർജി ജോസഫ്, ഡോ. രാജശ്രീ, ടി.ആർ രാജേഷ്, ജീനിഷ് പീലി, മനു ഒ .എസ്, ദേവഗായത്രി, അടൂർ രാജു, കലാദേവി, ആർ.സതീഷ്, ബേബി കൃഷ്ണ എന്നിവരായാണ് വെള്ള കാൻവാസിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചു. മനുഷ്യനേയും പ്രകൃതിയെ വിഷയമാക്കി സുനിൽ വിശ്വം അവതരിപ്പിച്ച് ഓട്ടം തുള്ളൽ, കാഴ്ചക്കാരിൽ വിസ്മയം തീർത്തു.വേദിയിൽ സജി ഡേവിഡ്, അനില, സുനിൽ ,കവി ഗോപകുമാർ തെങ്ങമം എന്നിവർ ഗാനങ്ങൾ ആലപിച്ചു.