തിരുവല്ല: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 1500 ഫലവൃക്ഷത്തെകൾ നടുന്ന പദ്ധതിയുടെ ഉദ്ഘാടനം തുകലശേരി ബധിരവിദ്യാലയ വളപ്പിൽ നടന്നു.സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി വൃക്ഷത്തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ പ്രസിഡന്റ് പ്രതീഷ് രാജ്, ബ്ലോക്ക്‌ സെക്രട്ടറി കെ.വി.മഹേഷ്‌, ബ്ലോക്ക്‌ ട്രഷറർ ഷിനിൽ ഏബ്രഹാം,ശ്രീജിത്ത്‌, ദീപു എന്നിവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് (എം) സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അംബിക മോഹൻ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഫാ.ബിജോയ്‌ പി.മാത്യു സ്കറിയ സന്ദേശം നൽകി. സംസ്കാരവേദി നിയോജകമണ്ഡലം പ്രസിഡന്റ്‌ സോമൻ താമരച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ബിജുനൈനാൻ,കേരളകോൺഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റിഅംഗം സജി അലക്സ്‌, മണ്ഡലം പ്രസിഡന്റ്‌ സൈമൺ ബാബു, പഞ്ചായത്ത് അംഗങ്ങളായ ശർമിള സുനിൽ,ഏബ്രഹാം തോമസ്,ജൈമോൻ,ശരത് ഷാജി,ലാലു രാജു, ജോസ് തെന്നടി,ബിജു മണ്ണൂചേരി,ജോയിച്ചായൻ എന്നിവർ പങ്കെടുത്തു. നിരണം മാർത്തോമ്മൻ വിദ്യാപീഠം പബ്ലിക് സ്കൂളിൽ പരിസ്ഥിതി സെമിനാറും പരിസ്ഥിതി ദിനാചരണവും നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ കെ. ഉദ്ഘാടനം ചെയ്തു. നിരണം വലിയപള്ളി ഫാ.തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ലതാ പ്രസാദ്,ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, പള്ളി ട്രസ്റ്റി പി.തോമസ് വർഗീസ്, സെക്രട്ടറി തോമസ് ഫിലിപ്പ്, സ്കൂൾ മാനേജർ ബിലാഷ് ബഹനാൻ, പി.ടി.എ പ്രസിഡന്റ് ജിജു വൈക്കത്തുശേരി,പ്രിൻസിപ്പൽ ശ്രീലേഖ,വൈസ് പ്രിൻസിപ്പൽ രജിതകുമാരി,അനില ഏബ്രഹാം,സിമി അക്കാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.