മാരൂർ : ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻനായർ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് മിനി പ്രസാദ് അദ്ധ്യക്ഷതവഹിച്ചു. കവി തെങ്ങമം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. എൽ. എസ്. എസ്, യു. എസ്. എസ് പരീക്ഷാ വിജയികളും പാഠ്യേതര വിഷയങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. അദ്ധ്യാപകരായ റംലത്ത് ബീവി, എസ്. റാഫി എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജസിഫിലിപ്പ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. സുജ നന്ദിയും പറഞ്ഞു.