 
പന്തളം: എസ് .എൻ .ഡി. പി യോഗം പന്തളം യൂണിയനിലെ മാങ്കാംകുഴി ശാഖയിലെ പഠനോപകരണ, സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് നിർവഹിച്ചു.ശാഖാ പ്രസിഡന്റ് ആർ കാർത്തികേയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർകോണം, ശാഖാ സെക്രട്ടറി കെ ശിവരാമൻ, ശാഖാ വൈസ് പ്രസിഡന്റ് മധുസൂദനൻ ,തുടങ്ങിയവർ പ്രസംഗിച്ചു.