അടൂർ : പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു . താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ലീന ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.എൻ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു . അഡ്വ. ബിജു വർഗീസ്, പി.എസ്. ഗിരീഷ് കുമാർ, ഓമന ശശിധരൻ, സുധാമണി കെ.കെ, വി.കെ സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു .
നിലയ്ക്കൽ മനീഷ കലാ -കായിക സാംസ്കാരിക സംഘടന ഗ്രന്ഥശാല ആൻഡ് വായനശാല യുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. രക്ഷാധികാരി പി.കെ രാജൻ ഉദ്ഘാടനം ചെയ്തു. എസ്.ജിനേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റ്റി.ആർ ബിജു, പി.കെ അനിൽകുമാർ, ജി.മനോജ്, വി.എസ് മനോജ്, ബിജു ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. രാജേഷ് പി.എസ്, എം.കിഷോർ കുമാർ, ജി.രഞ്ചൻ, എൻ. വിശാഖ്, സുരാജ് എസ് , അഖിൽ നാഥ്. ആർ, ഹരീഷ് കുമാർ, ജയകുമാർ.ഇ .ബി,ദീപു, എം. നിഖിൽ, അക്ഷര കിഷോർ, ആരിഷ് കിഷോർ, തുടങ്ങിയവർ നേതൃത്വം നൽകി
എ. ഐ. വൈ. എഫ് അടൂർ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ പോലീസ് സ്റ്റേഷനിൽ മണ്ഡലം പ്രസിഡന്റ് അശ്വിൻ ബാലാജി വൃക്ഷത്തൈ നട്ടു. ശരത് ലാൽ, പ്രതീഷ്, അഞ്ജലി, വില്ല്യം,ശ്രീകുമാർ, മേഘ, രാജേഷ് എന്നിവർ പങ്കെടുത്തു.
പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം അജിചരുവിള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ മുരളി എൻ. കുടശനാട് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ്.അൻവർ ഷാ, മുഹമ്മദ് വൈസ് ,ബിജു പനച്ചി വിള, ഹരികൃഷ്ണൻ ,എസ്. രമ്യ എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. മണ്ഡലം പ്രസിഡന്റ് നിതീഷ് പന്നിവിഴ, അരവിന്ദ് ചന്ദ്രശേഖർ, സിജു പഴകുളം, അഖിൽ പന്നിവിഴ, ജെയ്സൺ മാത്യു, അൽത്താഫ് റഷീദാലീ,എബൽ ബാബു, രേവതിഎസ്,സുനിത സുരേഷ്, , എബി തോമസ്, സുരേഷ് അടൂർ, ജെറിൻ മൂന്നാളം എന്നിവർ നേതൃത്വം നൽകി.