അടൂർ : ബി.ജെ.പി ഏഴംകുളം ഏരിയായിലെ 20-ാം വാർഡ് ബൂത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു.ബൂത്ത്‌ പ്രസിഡന്റ്‌ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ അനിൽ നെടുമ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി . ആദ്യ വിതരണം വാർഡ് മെമ്പറും ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റുമായ ഷീജയും കാഷ് അവാർഡ് വിതരണം മണ്ഡലം സെക്രട്ടറി അനിൽ ചെന്താമരവിളയും നിർവഹിച്ചു. ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റി അംഗം സുകു ഏഴംകുളം, രവീന്ദ്രൻ മാങ്കൂട്ടം, സജീവൻ കടമ്പനാട്, വേണു, ജയകൃഷ്ണൻ കുളപ്പുറത്ത്, മധു, രതീഷ് എന്നിവർ പ്രസംഗിച്ചു