ശബരിമല : പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട നാളെ വൈകിട്ട് 5 ന് തുറക്കും. ഒൻപതിനാണ് പ്രതിഷ്ഠാദിനം. അന്ന് രാത്രി 10ന് നട അടയ്ക്കും. ഓൺലൈൻ ബുക്കിംഗിലൂടെയാണ് ഭക്തർക്ക് പ്രവേശനം. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനം ഉണ്ടായിരിക്കും. മിഥുനമാസ പൂജകൾക്കായി 14 ന് വൈകിട്ട് നട തുറക്കും.19 ന് രാത്രി അടയ്ക്കും.