verify

പത്തനംതിട്ട : കെടെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് പരിശോധന ഒൻപത് മുതൽ 17 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, മാർക്ക് ഷീറ്റുകൾ, അസൽ ഹാൾ ടിക്കറ്റ് എന്നിവ സഹിതം വെരിഫിക്കേഷന് പങ്കെടുക്കണം. പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം പൂർത്തിയായവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും അവസാന വർഷ ബി.എഡ് /ടി.ടി.സി പഠിക്കവേ പരീക്ഷ എഴുതിയവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും വെരിഫിക്കേഷന് ഹാജരായാൽ മതിയാകും. പരിശോധനയ്ക്ക് യഥാസമയം ഹാജരാകാത്തവർക്ക് കെടെറ്റ് പരീക്ഷാസർട്ടിഫിക്കറ്റ് പരിശോധിക്കുന്ന വേളയിൽ മാത്രമേ അവസരം നൽകുകയുള്ളൂവെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.