
മെഴുവേലി : ഗവ.വനിത ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായി 10 ന് രാവിലെ 11 ന് ഐ.ടി.ഐ യിൽ ഇന്റർവ്യൂ നടത്തും. ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സി.യും ഒരു വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ : 0468 2259952.