bus
സ്കൂൾ ബസിന്റെ ഗ്ളാസ് തകർത്ത നിലയിൽ

അടൂർ : വടക്കടത്തുകാവ് ഗവ. വി. എച്ച്. എസ്. എസിലെ ബസിന്റെ സൈഡ് ഗ്ളാസ് സാമൂഹ്യവിരുദ്ധർ തല്ലിത്തകർത്തു. ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ 2018 - 19 വർഷത്തെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ബസാണിത്. ശനിയാഴ്ച സ്കൂൾ വളപ്പ് പൂട്ടിപ്പോയതിന് ശേഷം ഇന്നലെ രാവിലെ 8 ന് ഷെഡിൽ കിടന്ന ബസ് എടുക്കാൻ ഡ്രൈവർ എത്തിയ പ്പോഴാണ് ഡ്രൈവർ സീറ്റിന് പിന്നിലായുള്ള ഗ്ളാസ് തകർത്ത നിലയിൽ കണ്ടെത്തിയത് . വിവരം അറിഞ്ഞ് ജില്ലാ പഞ്ചായത്ത് മെമ്പർ സി. കൃഷ്ണകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം റോഷൻ ജേക്കബ് എന്നിവർ ഇവിടെയെത്തി അടൂർ പൊലീസിൽ പരാതി നൽകി.