മെഴുവേലി : പരിസ്ഥിതി നന്നാവണമെങ്കിൽ നമ്മുടെ മനഃസ്ഥിതി മാറണമെന്ന് മെഴുവേലി ശ്രീനാരായണഗുരു കോളേജ് പ്രിൻസിപ്പൽ പ്രൊഫ.മാലൂർ മുരളീധരൻ പറഞ്ഞു. കോളേജിലെ എൻ എസ് .എസ് .യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതിദിനാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അഖിലാ മുരളീധരൻ, സിനു ടി എം, ശ്രീനിധി എൻ ലാൽ, യൂണിയൻ ചെയർമാൻ ബെൻസൺ ജോൺ, വോളന്റിയർ സെക്രട്ടറി ആർജവ് എന്നിവർ നേതൃത്വം നൽകി.