 
തുമ്പമൺ : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സി.യു.സികളുടെ പ്രഖ്യാപനവും യൂണിറ്റ് പ്രസിഡന്റുമാരുടെ ചുമതലയേൽക്കൽ ചടങ്ങും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. തുമ്പമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇൻചാർജ് സക്കറിയ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ :സതീഷ് കൊച്ചുപറമ്പിൽ യൂണിറ്റുകളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി .കെ.പി.സി.സി നിർവാഹകസമിതി അംഗം തോപ്പിൽ ഗോപകുമാർ യൂണിറ്റ് ഭാരവാഹികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം .ജി കണ്ണൻ, അഡ്വ .സുരേഷ് കുമാർ, അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, എലിസബേത്ത് അബു, അഡ്വ .ഡി. എൻ. തൃദീപ്,അഡ്വ .ബിജു ഫിലിപ്പ്,റോണി സക്കറിയ, അഡ്വ .രാജേഷ് കുമാർ, രെഞ്ചു എം .ജെ, ഉമ്മൻ ചക്കാലയിൽ,എന്നിവർ പ്രസംഗിച്ചു. പരീക്ഷകളിൽ മികച്ച വിജയം നേടിയ അനീഷ് മനുവിനെയും, വർഗീസ് സാം തോപ്പിലിനെയും ആദരിച്ചു.