കീരുകുഴി: നോമ്പിഴി ഗവ.യു.പി.സ്‌കൂളിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണം പ്രഥമാദ്ധ്യാപകൻ സി. സുദർശനൻ പിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.അനിൽകുമാർ, ഡോ.കെ.പി കൃഷ്ണൻകുട്ടി, ഡി. നീതു, രാജശ്രീ ആർ കുറുപ്പ്, സുമലത, ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
പന്തളം പബ്ലിക് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ വൈസ് പ്രസിഡന്റ് ഡോ. പത്മകുമാറിന്റെ അദ്ധ്യക്ഷത യിൽ ചേർന്നയോഗം പ്രസിഡന്റ് എസ്.കെ.വിക്രമൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. എസ് .അർജുൻ,പി ജി. രാജൻബാബു, ഡോ. കെ പി. രാജേന്ദ്രൻ, ഗോപിനാഥൻ നായർ കെ. ജി, സന്തോഷ്. ആർ. ടി എസ് ശശിധരൻ മുഹമ്മദ് സാദിഖ് ,ജി അനൂപ്, തുടങ്ങിയവർ പങ്കെടുത്തു.
കുരമ്പാല ശ്രീചിത്രോദയം ലൈബ്രറിയിൽ പ്രസിഡന്റ് സി.വിനോദ് കുമാർ വൃക്ഷത്തൈകൾ നട്ടു. വായന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മനു വന്ദനയ്ക്ക് മുൻ ഗ്രാമ പഞ്ചായത്തംഗം കെ.കമലാസനൻ പിള്ള സർട്ടിഫിക്കറ്റ് നൽകി. പി.ഗോപിനാഥ കുറുപ്പ്, എം.മനോജ് കുമാർ, കിരൺ കുരമ്പാല, ജയകുമാർ.പി,വിബിൻ വർഗീസ്, രാജി മോൾ , അരുണോദയ എന്നിവർ പങ്കെടുത്തു.