തുമ്പമൺ താഴം: ടാഗോർ ലൈബ്രറിയിൽ നടന്ന പരിസ്ഥിതി ദിനാചാരണം പ്രസിഡന്റ് എ. പൊടിയൻ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം കൺവീനർ സൂസമ്മ ജോൺ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബാബു സാമുവൽ മുഖ്യപ്രഭാഷണം നടത്തി. പി. കെ. മാത്യു, എം. ഡി. ഹരികുമാർ, എ. കെ. രാജപ്പൻ ആചാരി, കെ. പി. ഭാസ്‌കരൻ, പി. കെ. ബാലകൃഷ്ണ പിള്ള, കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.