
കോന്നി : പരിസ്ഥിതി ദിനത്തിൽ ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബിന്റെ നേതൃത്വത്തിൽ തണൽ പദ്ധതിയുടെ അഞ്ചാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. 50 വീടുകളിൽ നെല്ലി, തേക്ക് തൈകൾ വിതരണംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി.ടി.അജോമോൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ തുളസി മണിയമ്മ, ഗ്രാമപഞ്ചായത്ത് അംഗം ലതികാകുമാരി, ഡോ.ഡാനിഷ്, പ്രദീപ് കുമാർ, ജിഷ്ണുപ്രകാശ്, ദിനേശ്കുമാർ, ഉമേഷ് പാറയ്ക്കൽ, സൂരജ് കോന്നി, നിഖിൽ നീരേറ്റ്, രേഷ്‌മാരവി, വിവേക്, മൈമുനാമ്മ എന്നിവർ പ്രസംഗിച്ചു.