j
വള്ളിക്കോട് പഞ്ചായത്തിലെ അങ്കണവാടി കെട്ടിടം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കോട് : ഗ്രാമപഞ്ചായത്തിലെ 80ാം നമ്പർ അങ്കണവാടിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ താക്കോൽ കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജിസജി അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നീതു ചാർളി, ജില്ലാപഞ്ചായത്തംഗം റോബിൻ പീറ്റർ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി.ജോൺ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസ് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി. എസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ്.ജി, വാർഡ് അംഗങ്ങളായ പത്മാബാലൻ, എം.വി.സുധാകരൻ, ലക്ഷ്മി.ജി, ലിസ്സി ജോൺസൺ എന്നിവർ സംസാരിച്ചു.