തിരുവല്ല: തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ 2016 ജനുവരി മുതൽ ഡിസംബർ വരെ അഡ്മിറ്റായി ചികിത്സിച്ചതിന്റെ റെക്കോർഡുകൾ നീക്കം ചെയ്യുന്നു. ഈ റെക്കോർഡുകളുടെ പകർപ്പുകൾ ആവശ്യമുള്ളവർ ആശുപത്രി രജിസ്ട്രേഷൻ കാർഡുമായി കസ്റ്റമർ റിലേഷൻ വിഭാഗത്തിൽ ഈ മാസം 20ന് മുമ്പായി ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫോൺ: 0469 2626091.