പന്തളം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് നഗരസഭ ശമ്പളം നൽകിയില്ലെന്ന് ആരോപിച്ച് നഗരസഭ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) അധികൃതർക്ക് പരാതി നൽകി. ഏരിയാസെക്രട്ടറി ഇ. ഫസൽ , എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ, കൗൺസിലർമാരായ രാജേഷ്‌കുമാർ , സക്കീർ എച്ച്, സി. ഐ.റ്റി. യു യൂണിയൻ ഭാരവാഹികളായ രാധാ രാമചന്ദ്രൻ, എസ് കൃഷ്ണകുമാർ,. എച്ച്. നവാസ്, എന്നിവർ പങ്കെടുത്തു.