ഇളമണ്ണൂർ: ഏനാദിമംഗലം കിൻഫ്രാ പാർക്കിനു സമീപം അന്യസംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തിന്റെ തലയും ഒരു കൈയ്യും തെരുവു നായ കടിച്ചെടുത്ത നിലയിലാണ്. തിങ്കളാഴ്ച വൈകിട്ട് 6.30-നാണ് മൃതദേഹം നാട്ടുകാരിൽ ചിലർ കണ്ടത്. തുടർന്ന് ഏനാത്ത് പൊലീസിനെ വിവരം അറിയിച്ചു. മൃതദേഹം കിടന്ന സ്ഥലത്തിനു സമീപം അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവിടം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അടൂർ ഡിവൈ.എസ്.പി ആർ.ബിനു പറഞ്ഞു