 
തിരുവല്ല: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ തിരുവല്ല താലൂക്ക് ആശുപത്രിപ്പടിക്ക് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നടപ്പാതയിലേക്ക് ഇടിച്ചുകയറി. ആശുപത്രിപ്പടിയിലെ കുത്തനെയുള്ള ഇറക്കത്തിൽ ഇന്നലെ പുലർച്ചെ ആറുമണിയോടെ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്ന് മീൻകയറ്റിവന്ന ആലപ്പുഴ മർവ ഫിഷേഴ്സിന്റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നടപ്പാതയുടെ കൈവരി തകർത്ത ലോറി സ്വകാര്യ വ്യക്തിയുടെ മതിലും ഇടിച്ചു തകർത്തു. ലോറിയുടെ മുൻവശത്തെ ടയർ പഞ്ചറായതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ലോറിയുടെ മുൻവശം പൂർണമായും തകർന്നു. ആർക്കും പരിക്കില്ല.