മല്ലപ്പള്ളി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗവും അനശ്വര സൗണ്ട് ഉടമയുമായ ഡിഡോ .എസ് .സ്കറിയായെ മർദ്ദിച്ചതിലും മുരണി അശോക് കുമാറിന്റെ വ്യാപാര സ്ഥാപനത്തിന് നേരെ ഉണ്ടായ അതിക്രമത്തിലും പ്രതിഷേധിച്ച് കേരള വ്യാപരി വ്യവസായി ഏകോപന സമിതിയും ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷനും ചേർന്ന് പ്രതിഷേധ മാർച്ചും യോഗവും നടത്തി. യൂണിറ്റ് പ്രസിഡന്റ് ഇ .ഡി. തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന മുൻ ട്രഷറർ എ.വി .ജോസ് മുഖ്യപ്രഭാഷണം നടത്തി. എസ്.ദേവദാസ്, രാജു കളപ്പുരക്കൽ, മുരളിധരൻ നായർ രേവതി, റജുമോൻ, ജയൻ, സെബാൻ കെ.ജോർജ്, ലാലൻ എം.ജോർജ്, ഐപ്പ് ഡാനിയൽ എന്നിവർ പ്രസംഗിച്ചു.