പത്തനംതിട്ട: കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 9 ന് റോയൽ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.3 ന് പ്രതിനിധിസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം. പി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് ആർ. ജനാർദ്ദനൻ നായർ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ അഡ്വ. സക്കീർഹുസൈൻ സംസാരിക്കും. ഉച്ചക്ക് 2.30 ന് സുഹൃദ് സമ്മേളനം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ കെ.ജി മൻമഥൻനായർ, ജില്ലാ പ്രസിഡന്റ് സി. കെ. കേശവൻ, പി. വി. വിജയകുമാരൻനായർ എന്നിവർ പങ്കെടുത്തു.