അടൂർ: കടമ്പനാട് മാർക്കറ്റ് ജംഗ്ഷനിൽ 11ന് കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. റിട്ട. പീഡിയാട്രീഷനും പുനലൂർ ഗവ. ആശുപത്രി മുൻ സൂപ്രണ്ടുമായ ഡോ. ജി. മണി നേതൃത്വം നൽകും. രാവിലെ പത്തിന് ആരംഭിക്കുന്ന ക്യാമ്പിൽ പരിശോധനയും മരുന്നുകളും സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം.