aksha
അക്ഷയ് കുമാർ

അടൂർ : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ഡോക്യുമെന്ററി മത്സരത്തിൽ മൂന്നാം സ്ഥാനവും,പരിസ്ഥിതിദിന ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനവും കടമ്പനാട് കെ.ആർ.കെ.പി.എം.ബി.എച്ച്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥി അക്ഷയ് കുമാറിന് ലഭിച്ചു. തെളിനീരൊഴുക്കാം പമ്പാനദിയിൽ എന്ന വിഷയത്തിനാണ് അവാർഡ് ലഭിച്ചത്. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുമായുള്ള അഭിമുഖവും ഈ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ഡോക്യുമെന്ററി മത്സരത്തിൽ എ ഗ്രേഡ്, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ഡിജിറ്റൽ ക്ലാസ് മത്സരത്തിൽ ആകാശ് മിത്ര പുരസ്കാരം,ബഹിരാകാശ വാരവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ഞാൻ ക്വിസ് മാസ്റ്റർ എന്ന പരിപാടിയിൽ ഒന്നാം സ്ഥാനം,ശിശുദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം ,ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് ,സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ഡിജിറ്റൽ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും അക്ഷയ് കുമാർ നേടിയിട്ടുണ്ട്. തുവയൂർ വടക്ക് വെള്ളൂർ തടത്തിൽ (ഐക്യ മന്ദിരം)വീട്ടിൽ സന്തോഷ് കുമാറിന്റേയും അശ്വതിയുടെയും മകനാണ്.