 
പന്തളം: എൻ.എസ്.എസ് പന്തളം കരയോഗ യൂണിയൻ ഭരണസമിതിയുടെ പ്രസിഡന്റായി വീണ്ടും പന്തളം ശിവൻകുട്ടിയെ ഐകകണ്ഠേന തിരഞ്ഞെടുത്തു. നിലവിൽ എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമാണ്.
വൈസ് പ്രസിഡന്റായി അഡ്വ. ആർ.ഗോപാലകൃഷ്ണ പിള്ളയും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി ആർ.രാജേന്ദ്രൻ ഉണ്ണിത്താനും തിരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതി അംഗങ്ങൾ: എ.കെ.വിജയൻ, അ ഡ്വ. പി.എൻ.രാമകൃഷ്ണപിള്ള, ആർ.വിജയക്കുറുപ്പ്, പന്തളം ശിവൻകുട്ടി, ആർ.സോമനുണ്ണിത്താൻ, സി.ആർ.ചന്ദ്രൻ, ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ, എസ്.ജയചന്ദ്രൻ പിള്ള, അഡ്വ.ആർ.ഗോപാലകൃഷ്ണപിള്ള, കെ.ശ്രീധരൻ പിള്ള, ജി.കുസുമകുമാരി, വി.ശിവരാമപിള്ള, എൻ.ഡി.നാരായണൻകുട്ടി, കെ.മോഹനൻ പിള്ള, ആർ.ഹരിശങ്കർ. പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ: ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ, ജി.ശങ്കരൻ നായർ, ആർ.വിജയകുമാർ. ചെങ്ങന്നൂർ യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസായിരുന്നു റിട്ടേണിങ്ങ് ഓഫീസർ.യൂണിയൻ സെക്രട്ടറി കെ.കെ.പദ്മകുമാർ സ്വാഗതവും യൂണിയൻ ഇൻസ്പെക്ടർ വി.വിപിൻകുമാർ നന്ദിയും പറഞ്ഞു.