അടൂർ : ഏറത്ത് പഞ്ചായത്ത് വികസന സെമിനാർ പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ അനിൽ പൂതക്കുഴി, മറിയാമ്മ തരകൻ, ഉഷാ ഉദയൻ, ജില്ലാ പഞ്ചായത്തംഗംങ്ങളായ സി.കൃഷ്ണകുമാർ, ശ്രീനാദേവി കുഞ്ഞമ്മ, ബ്ളോക്ക് പഞ്ചായത്ത് അംഗം റോഷൻ ജേക്കബ്, ടി.സരസ്വതി, ബാബു.കെ.പി. സുരേന്ദ്രൻ, എൽ.സി ബെന്നി, രാജേഷ് ആമ്പാടി, സൂസൻ ശശികുമാർ, രമണൻ, ശ്രീലേഖ ഹരികുമാർ, ഡി. ജയകുമാർ, ബി. സന്തോഷ് കുമാർ, എ. സ്വപ്ന, കെ. പുഷ്പവല്ലി, ശോഭന കുഞ്ഞുകുഞ്ഞ്,റോസമ്മ ഡാനിയേൽ, പി.സിജു എന്നിവർ പ്രസംഗിച്ചു.