പ​ന്ത​ളം : ജി​ല്ലാ ലൈ​ബ്ര​റി കൗൺ​സിൽ യു.പി.സ്​കൂൾ വി​ദ്യാർ​ത്ഥി​കൾ​ക്കാ​യി ന​ട​ത്തി​യ വാ​യ​ന മ​ത്സ​ര​ത്തിൽ ജി​ല്ലാ ത​ല​ത്തിൽ മു​ന്നാം സ്ഥാ​നം നേ​ടി​യ മ​ങ്ങാ​രം ഗ​വ. യു.പി.സ്​കൂളിലെ കെ.ഷി​ഹാ​ദ് ഷി​ജു വി​നെ മ​ങ്ങാ​രം ചെ​ത​ന്യ റ​സി​ഡന്റ്സ് അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ അ​നു​മോ​ദി​ച്ചു .അ​സോ​സിയേ​ഷൻ പ്ര​സി​ഡന്റ് എം.വി​ശ്വ​നാ​ഥ​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ ന​ഗ​ര​സ​ഭ കൗൺ​സി​ലർ ര​ത്‌​ന​മ​ണി സു​രേ​ന്ദ്രൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു . കൗൺ​സി​ലർ ടി.കെ.സ​തി ഉ​പ​ഹാ​രം നൽ​കി .മ​ങ്ങാ​രം ഗ്രാ​മീ​ണ വാ​യ​ന ശാ​ല സെ​ക്ര​ട്ട​റി കെ.ഡി.ശ​ശീ​ധ​രൻ , കെ.എ​ച്ച് .ഷി​ജു , പി.കെ.ഗോ​പി , എ​സ് .എം സു​ലൈ​മാൻ എ​ന്നിവർ പ്രസംഗി​ച്ചു.