പ്രമാടം : 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി പ്രമാടം ഗ്രാമപഞ്ചായത്ത് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എം. മോഹനൻ, ശ്രീകല നായർ , കെ. ആർ. പ്രമോദ്, ആനന്ദവല്ലിയമ്മ, വാഴവിള അച്യുതൻ നായർ, ബിന്ദു അനിൽ , ഹരിപ്രിയ എന്നിവർ പ്രസംഗിച്ചു.

കോന്നി ബ്ലോക്ക് എസ് .സി വികസന ഓഫീസർ എസ്. ബിന്ദു , ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജൂനിയർ ഓഫീസർ ഷിബി തോമസ്, ജില്ലാ വ്യവസായ ഓഫീസർ സി. ഗോപകുമാർ എന്നിവർ ക്ളാസെടുത്തു.