പത്തനംതിട്ട: ഭാരതീയ വേലൻ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.കെ ശശി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ മുഖ്യാതിഥിയായിരുന്നു. ബി.വി.എസ്.എസ് രക്ഷാധികാരി പി.എസ് ഗോവിന്ദൻ, വി.കെ സോമൻ, സുനിൽ നെടുമ്പ്രം, സുനിൽ സി. കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.