പത്തനംതിട്ട: റോട്ടറി ഇന്റർനാഷണൽ ആറൻമുള ചാപ്റ്റർ ഉദ്ഘാടനം 10ന് വൈകിട്ട് ആറിന് കുളനട ശ്രീവൽസം ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പഠന സഹായ വിതരണം, രോഗികൾക്കുള്ള ചികിത്സാ സഹായം, വയോജനങ്ങൾക്കുള്ള വിവിധ സഹായങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ എന്നിവ ആദ്യ വർഷത്തെ കർമ്മ പദ്ധതികളാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽത്തന്നെ ഇതിനു തുടക്കം കുറിക്കും. ആറന്മുള കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങുന്ന ക്ലബിൽ നിലവിൽ 26 പേർ അംഗങ്ങളായുണ്ട്. പ്രസിഡന്റ് കെ. പി മനോജ്കുമാർ, സെക്രട്ടറി ഗിരീശൻനായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.