മല്ലപ്പള്ളി : ചാലാപ്പള്ളി ചെറിയകുന്നം ഗവ.എൽ.പി സ്കൂളിൽ പരിസ്ഥിതിദിനാഘോഷം അദ്ധ്യാപകരും, വിദ്യാർഥികളും ചേർന്ന് നടത്തി.സ്കൂളിലെ ജൈവവൈവിദ്ധ്യ ഉദ്യാനത്തിന്റെയുംഅടുക്കള തോട്ടത്തിന്റെയും നവീകണവും പരിപാലനവും നടത്തി.സ്കൂൾ പരിസരം വൃത്തിയായും ഹരിതാഭയ മായും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തികൾ നടത്തി. ബോധവൽക്കരണ ക്ലാസ് ,പരിസ്ഥിതി പ്രശ്നോത്തരി,ചിത്രരചന, പോസ്റ്റർ നിർമ്മാണം,പരിസ്ഥിതി കവിതകളുടെ ആലാപനം,പ്രസംഗം എന്നീ പ്രവർത്തനങ്ങൾ നടത്തി.ഹെഡ്മാസ്റ്റർ എസ്.സജീവ് പരിസ്ഥിതി ദിന സന്ദേശം നൽകി.അദ്ധ്യാപകരായ വിദ്യാമോൾ സി.വി,രഞ്ജു എസ്.മേരി ,അനു ജനാർദ്ദനൻ വിദ്യാർത്ഥി പ്രതിനിധികളായ ശ്രീഹരി എസ്, അഭിനവ് അഭിലാഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.