ചെങ്ങന്നൂർ: അരീക്കര പത്തിശേരിൽ ദേവീക്ഷേത്രത്തിലെ നാലാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവവും ലളിതായാഗവും ഇന്ന് നടക്കും. രാവിലെ 5ന് നടതുറക്കൽ, നിർമ്മാല്യ ദർശനം, 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, 6ന് ഉഷപൂജ, 6.30ന് നവകലശപൂജ, 8ന് ലളിതായാഗം, 11.30ന് യാഗസമർപ്പണം, 12ന് കലശാഭിഷേകം, 1ന് അന്നദാനം. വൈകിട്ട് 5ന് നടതുറക്കൽ, ദീപാരാധന, ദീപക്കാഴ്ച, രാത്രി 8ന് വലിയഗുരുതി എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബിനീഷ് അറിയിച്ചു.