 
ചെങ്ങന്നൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുന്തല ഗ്രാമദീപം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ബി.കെ.വി എൻ.എസ്.എസ്.യു.പി സ്‌കൂളിൽ വൃക്ഷതൈ നട്ടു. പഞ്ചായത്തംഗം ബി.ബാബു, സ്‌കൂൾ മാനേജർ മുരളീധരൻ പിള്ള, ഗ്രന്ഥശാല പ്രസിഡന്റ് ബിനുകുമാർ വി.കെ, സെക്രട്ടറി എം.ഐ ബദറുദ്ദീൻ, എച്ച്.എം ലേഖ, ചന്ദ്രലേഖ, അഖിൽ ജി, രവി.കെ, ബിന്ദു, അജിത്ത്, രാധാകൃഷ്ണ പിളള എന്നിവർ പങ്കെടുത്തു.