 
കലഞ്ഞൂർ: ജില്ലയിലെ ഏറ്റവും വലിയ സർക്കാർ സ്‌കൂളിൽ ഇനി ഓരോ ക്ലാസിലും പൂന്തോട്ടം വിരിയും. ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി, കാർഷിക ക്ലബ് ഇവയുടെ സംയുക്ത സംരംഭമാണിത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ അഞ്ച് മുതൽ 10 വരെ മുഴുവൻ ഡിവിഷനുകളിലും ചെടികൾ നട്ട രണ്ടു വീതം ചട്ടികൾ നല്കുന്നു. സ്‌കൂൾ വർഷം മുഴുവൻ അതത് ക്ലാസുകാർ ചെടികൾ സംരക്ഷിച്ചു പരിപാലിക്കും വിധമാണ് പദ്ധതി. പ്രഥമാദ്ധ്യാപകൻ എ.പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. സി.പി.ഒ മാരായ സിബി ചാക്കോ, കെ.ആർ ശ്രീവിദ്യ കാർഷിക ക്ലബ് കോ-ഓർഡിനേറ്റർ പി.മൃദുല ,സിന്ധു വി.നായർ എന്നിവർ പ്രസംഗിച്ചു.