പത്തനംതിട്ട : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി ക്വിസ് പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജേക്കബ് ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. മൗണ്ട് ബഥനി സ്‌കൂൾ മെലപ്ര ഒന്നാം സ്ഥാനം നേടി. അമൃത വിദ്യാലയം രണ്ടാം സ്ഥാനവും സെവൻത് ഡേ സ്‌കൂൾ മൂന്നാം സ്ഥാനവും ലഭിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നീതാ ദാസ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.