
പത്തനംതിട്ട : വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (കാറ്റഗറി നമ്പർ 207/2019) തസ്തികയുടെ മേയ് 25ന് പ്രസിദ്ധീകരിച്ച സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ജൂൺ 10,13,14,15,16,17,18,20,21,22 എന്നീ തീയതികളിൽ ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകൾ എന്നിവ ഒ.ടി.ആർ പ്രൊഫൈലിൽ അപ്ലോഡ് ചെയ്തതിന്റെ അസൽ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. ഫോൺ : 0468 2222665.