envi
റെഡ്ക്രോസ് സൊസൈറ്റിയും വള്ളംകുളം നാഷണൽ ഹൈസ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതിദിന വാരാചരണം ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ നായർ ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയും വള്ളംകുളം നാഷണൽ ഹൈസ്‌കൂളും സംയുക്തമായി പരിസ്ഥിതിദിന വാരാചരണത്തിന് തുടക്കംകുറിച്ചു. ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫാ.മാത്യു കവിരായിൽ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ കെ.പി.രമേശ്‌ മുഖ്യപ്രഭാഷണം നടത്തി. ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർ,ഷെൽട്ടൻ വി.റാഫൽ എന്നിവർ വൃക്ഷത്തൈ വിതരണം നടത്തി. പരിസ്ഥിതിദിന പോസ്റ്റർ തയാറാക്കിയ പി.ആർ.വിസ്മയയെ ആദരിച്ചു. എസ്.പി.സി, എൻ.സി.സി, ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നീ സംഘടനകളിലൂടെ 850 ഔഷധത്തൈകൾ വിതരണം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ ദിലീപ് കുമാർ, ബാബു കല്ലുങ്കൽ,എം.സലിം, സാമൂവൽ ചെറിയാൻ, രമേശ്‌ ബാബു, ഗ്രേസ് കോശി, ഡോ.ശശിധരൻ, ജ്യോതിലക്ഷ്മി, എം.ജയൻ എന്നിവർ പ്രസംഗിച്ചു.