 
ചെങ്ങന്നൂർ: ജെ.സി.ഐ ഇന്ത്യയുടെ വൺലോ വൺ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ ഏറ്റെടുത്ത തലപ്പനങ്ങാട് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ് ഫിലിപ്പ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ടോണി കുതിരവട്ടം, സുധേഷ് പ്രീമിയർ, സുദീപ് ടി.വി.എസ്, സുരേഷ് പ്രീമിയർ, സ്‌കൂൾ ഹെഡ് മിസ്‌ട്രെസ് സുബി.ടി.വർഗീസ് എന്നിവർ പ്രസംഗിച്ചു.