seminar
കവിയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സുമേഷ് കെ.ആർ. ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കവിയൂർ പഞ്ചായത്ത് 2022- 27 പതിനാലാം പഞ്ചവത്സരപദ്ധതിയുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാർ ഉദ്ഘാടനവും വികസനരേഖ പ്രകാശനവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സുമേഷ് കെ.ആർ. നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ.ഗോപി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, പഞ്ചായത്ത് അംഗങ്ങളായ വിനോദ് കെ.ആർ,ശ്രീകുമാരി രാധാകൃഷ്ണൻ, റെയ്ച്ചൽ വി.മാത്യു, സിന്ധു ആർ.സി.നായർ, അനിതാ സജി, രാജശ്രീ കെ.ആർ, സിന്ധു വി.എസ്, പഞ്ചായത്ത് സെക്രട്ടറി ജോസഫ് അലോഷ്യസ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.വി.മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജുഹാനോക്ക്, കെ.ജെ.യോഹന്നാൻ, രാജേഷ്കുമാർ കെ.ടി,സനൽകുമാർ, പ്രസന്നകുമാരൻ നായർ, ഷാജി പുരുഷോത്തമൻ,രാജേഷ് കൂടത്തിൽ എന്നിവർ സംസാരിച്ചു.